തിരുവനന്തപുരം: ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച നിയമസഭ പുനരാരംഭിച്ചു. എം.കെ.മുനീര്‍ പരാമര്‍ശം പിന്‍വലിക്കുന്നുണ്ടോയെന്ന് സ്പീക്കര്‍ ചോദിച്ചു. വനിതാ എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി. സഭ നിര്‍ത്തിവെച്ചത് അസാധാരണ സാഹചര്യം കൊണ്ടാണെന്നും പരാമര്‍ശം രേഖകളില്‍ നീക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.
അതേസമയം സ്ത്രീകള്‍ വര്‍ഗീയവാദികളാണെന്ന് പറഞ്ഞിട്ടില്ലെന്ന് എം.കെ.മുനീര്‍ പറഞ്ഞു. സ്പീക്കര്‍ക്ക് ഉചിതമായ നടപടിയെടുക്കാം. സമ്മര്‍ദത്തിനും ഭീഷണിക്കും വഴങ്ങുന്ന പാരമ്പര്യമല്ല തന്റേതെന്നും മുനീര്‍ വ്യക്തമാക്കി.
നിയമസഭയില്‍ ഭരണപ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് നിയമസഭ പിരിഞ്ഞിരുന്നു. പ്രസംഗത്തിനിടെ വര്‍ഗീയ മതില്‍ ജനം പൊളിക്കുമെന്ന എം.കെ.മുനീറിന്റെ പ്രസ്ഥാവനയെ വിമര്‍ശിച്ച് ഭരണപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങിയിരുന്നു.
മുനീര്‍ പ്രസ്താവന പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ചാണ് ഭരണപക്ഷം രംഗത്തെത്തിയത്. എന്നാല്‍ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി എം.കെ.മുനീര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് നിയമസഭ നിര്‍ത്തി വെച്ചത്.