നിരവധി ഹിറ്റ് ചിത്രങ്ങള്‍ ആരാധകര്‍ക്ക് സമ്മാനിച്ച സംവിധായകനാണ് രഞ്ജിത് ശങ്കര്‍. ഞാന്‍ മേരിക്കുട്ടി എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് അദ്ദേഹം ഇപ്പോള്‍. എന്നാല്‍ തന്റെ പുതിയ ചിത്രം എത്തുന്നതിന് മുന്നോടിയായി മമ്മൂട്ടിക്ക് നന്ദി പറയുകയാണ് അദ്ദേഹം.
മേരിക്കുട്ടിയുടെ ചിത്രീകരണം മൂവാറ്റുപ്പുഴയില്‍ ആരംഭിക്കുമ്പോള്‍ പഴയകാല ഓര്‍മ്മകളിലേയ്ക്ക് പോവുകയാണ് രഞ്ജിത്ത് ശങ്കര്‍. താന്‍ ഇന്നൊരു സംവിധായകനായതില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പങ്കാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്.
രഞ്ജിത് ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
2006 ലായിരുന്നു അത്. പളുങ്ക് എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു മമ്മൂക്ക. അന്ന് ആദ്യമായാണ് ഒരു സിനിമയുടെ സെറ്റ് ഞാന്‍ കാണുന്നത്. തിരക്കഥ കേട്ട് അദ്ദേഹത്തിന് ഇഷ്ടമായി. ആരാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ തന്നെയാണെന്ന് പറഞ്ഞു. ചിരിച്ചുക്കൊണ്ട് അദ്ദേഹം പറഞ്ഞു നിന്നെകൊണ്ട് അത് സാധിക്കുമെന്ന്. അദ്ദേഹം നേരെ മറിച്ചാണ് അത് പറഞ്ഞിരുന്നതെങ്കില്‍ ഇന്ന് ഞാന്‍ ഒരു സംവിധായകനാവില്ലായിരുന്നു. എന്റെ പത്താമത്തെ ചിത്രമാണിത്. അതിനെല്ലാം മമ്മൂക്കയോട് നന്ദിയുണ്ട്
മേരിക്കുട്ടി എന്ന കേന്ദ്രകഥാപാത്രത്തിന്റെ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. ജയസൂര്യയാണ് കേന്ദ്രകഥാപാത്രം അവതരിപ്പിക്കുന്നത്. ചിത്രത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.