തിരുവനന്തപുരം: വടകര എം.എല്‍.എ കെ.കെ രമ ടി.പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് സഭയില്‍ സത്യപ്രതിജ്ഞക്ക് എത്തിയതിയെന്ന പരാതിയില്‍ നടപടി ഉണ്ടാകില്ല. ചട്ടലംഘനമാണെങ്കിലും പുതിയ അംഗമായതിനാല്‍ രമക്കെതിരായ പരാതിയില്‍ നടപടി എടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായാണ് വിവരം.
തനിക്കെതിരായ പരാതി രാഷ്ട്രീയപ്രേരിതമാണെന്നും എ.കെ.ജി സെന്ററില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമുള്ള പരാതി ആയേക്കാമെന്നും രമ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ടി.പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചായിരുന്നു നിയമസഭയില്‍ കെ.കെ രമയുടെ സത്യപ്രതിജ്ഞ. ജനതാദള്‍ എസ്. തിരുവനന്തപുരം ജില്ല സെക്രട്ടറി ടി.പി പ്രേംകുമാറാണ് രമക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. രമയുടെ നടപടി സഭയിലെ അംഗങ്ങളുടെ പെരുമാറ്റ ചട്ടത്തിന് എതിരാണെന്നായിരുന്നു പരാതി.