അദാനിയുമായി ഒരു കരാറുമില്ല; കെഎസ്ഇബി ചെയര്‍മാന്‍

kseb

തിരുവനന്തപുരം: അദാനിയുമായി സംസ്ഥാന വൈദ്യുതി ബോര്‍ഡിന് ഒരു കരാറുമില്ലെന്നും കരാറില്‍ ഏര്‍പ്പെട്ടതെല്ലാം സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ( സെക്കി)യാണെന്നും കെ.എസ്.ഇ.ബി. ചെയര്‍മാര്‍ എന്‍.എസ്.പിള്ള. കരാറുകളെല്ലാം സെക്കിയുമായിട്ടാണെന്നും പേയ്മെന്റുകളും കരാറിന്റെ ഉത്തരവാദിത്വവും സെക്കിക്കാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു യൂണിറ്റ് വൈദ്യുതി വാങ്ങുന്നതിനും സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതി, റേറ്റിനും ക്വാണ്ടത്തിനും വേണം. റേറ്റിനും ക്വാണ്ടത്തിനും മുന്‍കൂര്‍ അനുമതി വാങ്ങി 2019 ലാണ് കരാറില്‍ ഏര്‍പ്പെട്ടത്. പവര്‍ വാങ്ങാന്‍ തീരുമാനിക്കുന്നത് കെ.എസ്.ഇ.ബിയും അംഗീകാരം തരേണ്ടത് എസ്.ഇ.ആര്‍.സിയുമാണെന്നും അതനുസരിച്ചല്ലാതെ പവര്‍ വാങ്ങാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത് സംബന്ധിച്ച് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചിരുന്നുവെന്നും എന്‍.എസ്.പിള്ള പറഞ്ഞു. ഒരു നടപടിക്രമം പോലും കെ.എസ്.ഇ.ബിക്ക് പൂര്‍ത്തിയാക്കാതിരിക്കാന്‍ സാധിക്കില്ല. അല്ലെങ്കില്‍ ആ തുക ജനങ്ങളില്‍ നിന്ന് താരിഫ് ആയി പിരിക്കാന്‍ റഗുലേറ്റര്‍ സമ്മതിക്കില്ല. റഗുലേറ്ററുടെ മുന്‍കൂര്‍ അനുമതിയാണ് ആദ്യം വേണ്ടതെന്നും സര്‍ക്കാരിന്റെ അനുമതിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top