ആളൂരിന്റെ സിനിമയുമായി ഒരു കരാറിലും ഏര്‍പ്പെട്ടിട്ടില്ലെന്ന് മമ്മൂട്ടി

mammootty-actor

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ആസ്പദമാക്കി അഡ്വ. ആളൂര്‍ നിര്‍മ്മിക്കുന്ന സിനിമയുമായി ബന്ധപ്പെട്ട് ഒരു കരാറിലും ഏര്‍പ്പെട്ടിട്ടില്ലെന്ന് മമ്മൂട്ടിയുമായി അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കി. മമ്മൂട്ടി ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് നേരിട്ടും ഫോണിലുമായി അനുമതി തേടിയിട്ടുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംവിധായകന്‍ സലിം ഇന്ത്യ നടത്തിയ പ്രസ്താവനയാണ് മമ്മൂട്ടി തള്ളിയത്.

ഏതെങ്കിലും സാഹചര്യത്തില്‍ മലയാള താരങ്ങള്‍ ഒഴിഞ്ഞാല്‍, ബോളിവുഡ് താരങ്ങളെ എത്തിക്കുമെന്നും ആളൂര്‍ വ്യക്തമാക്കിയിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവം ആസ്പദമാക്കി ‘അവാസ്തവം’ എന്ന സിനിമ നിര്‍മിക്കുമെന്ന് തൃശൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആളൂര്‍ പറഞ്ഞിരുന്നത്.

നടിയെ ആക്രമിക്കുന്നത് മുതല്‍ ദിലീപ് ജയില്‍ മോചിതനാവുന്നതു വരെയുള്ള സംഭവങ്ങള്‍ സിനിമയില്‍ ഉണ്ടാകും. പള്‍സര്‍ സുനിയുടെ വക്കാലത്ത് ഏറ്റെടുത്ത ആളൂര്‍ ആ വേഷം തന്നെ അഭിനയിക്കും. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയായി ദിലീപ്, പബ്ലിക് പ്രോസിക്യൂട്ടര്‍ മഞ്ചേരി ശ്രീധരന്‍ നായരായി മമ്മൂട്ടി, എ.ഡി.ജി.പി ബി. സന്ധ്യയായി വരലക്ഷ്മി എന്നിവര്‍ അഭിനയിക്കുമെന്ന് ആളൂര്‍ അവകാശപ്പെട്ടത്.

Top