സഖ്യമില്ല, ഉത്തര്‍പ്രദേശില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഎസ്പി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷ മായാവതി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് കയ്‌പേറിയ അനുഭവമുണ്ടായെന്നും ബിഎസ്പി കുറ്റപ്പെടുത്തി.

ഉത്തര്‍പ്രദേശില്‍ 2017 ല്‍ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും ഒന്നിച്ചുള്ള ദ്യശ്യങ്ങളാണ് തലക്കെട്ടുകളില്‍ നിറഞ്ഞു നിന്നത്. അതിന് ശേഷം 2019 ല്‍ മായാവതിയും അഖിലേഷും കൈകോര്‍ത്തു. എന്നാല്‍ ആ സഖ്യം ഇനിയില്ലെന്നാണ് ബിഎസ്പിയുടെ പ്രഖ്യാപനം.

അഖിലേഷ് യാദവ് പാര്‍ട്ടിയോട് നീതി കാട്ടിയില്ലെന്നാണ് ബിഎസ്പി ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയുടെ പ്രതികരണം. അഖിലേഷ് യാദവില്‍ നിന്നുണ്ടായത് നല്ല അനുഭവമല്ലെന്നും ഈ സാഹചര്യത്തിലാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള നീക്കമെന്നുമാണ് പ്രഖ്യാപനം.

 

Top