ആംബുലന്‍സ് നിഷേധിച്ചു; പിതാവിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത് ഉന്തുവണ്ടിയില്‍

ambulance

ന്യൂഡല്‍ഹി: ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് പിതാവിന്റെ മൃതദേഹവുമായി ഉന്തു വണ്ടിയില്‍ പോയത് എട്ടു കിലോമീറ്റര്‍. ഉത്തര്‍ പ്രദേശിലെ ബരബാങ്കിലാണ് സംഭവം.

ഭിന്നശേഷിക്കാരായ രണ്ടു മക്കള്‍ക്കൊപ്പമാണ് പിതാവ് ആശുപത്രിയില്‍ എത്തിയത്. അസുഖം ഗുരുതരമായാതിനാല്‍ ത്രിവേദിഗഞ്ജ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ വച്ച് പിതാവ് മരിക്കുകയായിരുന്നു.

മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സിനായി സമീപിച്ചെങ്കിലും ആശുപത്രി അധികൃതര്‍ അത് നിരസിക്കുകയായിരുന്നു. തുടര്‍ന്ന് 8 കിലോമീറ്ററോളം ദൂരം ഉന്തുവണ്ടി ഉപയോഗിച്ചാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്.

ambu

അതേസമയം ജില്ലയിലാകെ രണ്ടു ആംബുലന്‍സ് മാത്രമെ ഉള്ളുവെന്നും ഇതിന്റെ സൗകര്യം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ലഭ്യമല്ലെന്നും ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ ചന്ദ്ര പറഞ്ഞു.

മുമ്പും ഇത്തരം സമാന സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ആശുപത്രി അധികൃതരുടെ അനാസ്ഥായാണ് പലയിടത്തും ആംബുലന്‍സ് സൗകര്യം അനുവദിച്ചു കൊടുക്കാത്തത്. കഴിഞ്ഞ മാര്‍ച്ചില്‍ മുപ്പത്തിയേഴുകാരന്‍ രോഗിയായ ഭാര്യയെ 8 കിലോ മീറ്റര്‍ ദൂരം നടന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരുന്നു.

മെയ്ന്‍പുരിയിലെ മഹാരാജ തേജ് സിങ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരാന്‍ അധികൃതര്‍ ആംബുലന്‍സ് അനുവദിച്ചെങ്കിലും തന്റെ ഭാര്യയുടെ മരണത്തിനു കാരണമായ ആശുപത്രിയുടെ ആംബുലന്‍സ് നിഷേധിക്കുകയായിരുന്നു.

Top