യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് അല്ലെങ്കില്‍ യുപിഐ ഉപയോഗിച്ച് ഇനി എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാം. ഇന്റര്‍ഓപ്പറബിള്‍ കാര്‍ഡ്‌ലെസ് ക്യാഷ് പിന്‍വലിക്കല്‍ (ഐസിസിഡബ്ല്യു) സംവിധാനം ആരംഭിച്ചു. ഇന്റര്‍ഓപ്പറബിള്‍ കാര്‍ഡ്‌ലെസ് ക്യാഷ് പിന്‍വലിക്കല്‍ സൗകര്യം ആദ്യമായി പ്രഖ്യാപിച്ചത് ബാങ്ക് ഓഫ് ബറോഡയാണ്. ഇതോടെ, ഒരു അക്കൗണ്ടില്‍ പ്രതിദിനം പരമാവധി രണ്ട് ഇടപാടുകളിലായി ഓരോ ഇടപാടിനും 5,000 രൂപ വരെ പിന്‍വലിക്കാം.
ബാങ്ക് ഓഫ് ബറോഡയുടെ എടിഎമ്മുകളില്‍ നിന്ന് ഉപഭോക്താവിന് യുപിഐ ഉപയോഗിച്ച് പണം പിന്‍വലിക്കാം. ബാങ്ക് ഓഫ് ബറോഡ ഉപഭോക്താക്കള്‍ക്ക് മാത്രമായി ഈ സൗകര്യം പരിമിതപ്പെടുത്തിയിട്ടില്ല. മറ്റ് ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്കും അവരുടെ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാതെയും യുപിഐ അല്ലെങ്കില്‍ അവരുടെ മൊബൈലില്‍ ഐസിസിഡബ്ല്യുയ്ക്കായി പ്രവര്‍ത്തനക്ഷമമാക്കിയിട്ടുള്ള മറ്റേതെങ്കിലും യുപിഐ ആപ്പ് ഉപയോഗിച്ച് ബാങ്ക് ഓഫ് ബറോഡ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാനും ഈ സേവനം പ്രയോജനപ്പെടുത്താം.
ഈ സേവനം ആരംഭിച്ച ആദ്യത്തെ പൊതുമേഖലാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡയാണ്. എടിഎമ്മുകളില്‍ യുപിഐ ഉപയോഗിച്ച് എങ്ങനെ പണം പിന്‍വലിക്കാമെന്ന് നോക്കാം. ഇതിനായി അടുത്തുള്ള ബാങ്ക് ഓഫ് ബറോഡ എടിഎം സന്ദര്‍ശിക്കുക. യുപിഐ ക്യാഷ് പിന്‍വലിക്കല്‍’ തിരഞ്ഞെടുക്കുക. ആവശ്യമായ തുക നല്‍കുക (5,000 രൂപയില്‍ കൂടരുത്). എടിഎം സ്‌ക്രീനില്‍ ഒരു ക്യൂ ആര്‍ കോഡ് ദൃശ്യമാകും, ഐസിസിഡബ്ല്യു പ്രവര്‍ത്തനക്ഷമമാക്കിയിട്ടുള്ള യുപിഐ ആപ്പ് ഉപയോഗിച്ച് അത് സ്‌കാന്‍ ചെയ്യുക. ഫോണില്‍ നിങ്ങളുടെ യുപിഐ പിന്‍ നല്‍കുക. ഇപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പണം പിന്‍വലിക്കാം