കേപ്ടൗൺ: സെഞ്ചൂറിയനിൽ ഡിസംബർ 26നു തുടങ്ങുന്ന ഇന്ത്യ– ദക്ഷിണാഫ്രിക്ക ബോക്സിങ് ഡേ ടെസ്റ്റിൽ കാണികളെ പ്രവേശിപ്പിക്കില്ലെന്നു ദക്ഷിണാഫ്രിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ കേസുകളുടെ അതിതീവ്ര വ്യാപനത്തെത്തുടർന്നാണു തീരുമാനം. ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ടിക്കറ്റുകൾ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് വിറ്റു തുടങ്ങിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
മുംബൈയിലെ ക്വാറന്റീന്‍ കാലാവധിക്കു ശേഷം ദക്ഷിണാഫ്രിക്കയിലെത്തിയ ഇന്ത്യൻ താരങ്ങൾ സെഞ്ചൂറിയനിലെ മൈതാനത്തു പരിശീലനം തുടങ്ങിയിരുന്നു.
🎟 Announcement 🎟
Please note, no announcement has been made regarding ticket sales for the upcoming Test match at the #ImperialWanderers Stadium between 🇿🇦 and 🇮🇳.
At this point, it isn’t clear if fans will be allowed. We will make further announcements in due course. pic.twitter.com/bI11Y4zh7Z
— DP World Wanderers Stadium (@WanderersZA) December 17, 2021
സംഭവത്തെക്കുറിച്ചു വാണ്ടറേഴ്സ് സ്റ്റേഡിയം അധികൃതർ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ, ‘മത്സരത്തിനു കാണികളെ പ്രവേശിപ്പിക്കാനാകുമോ എന്ന് ഇപ്പോൾ പറയാനാകില്ല. അന്തിമ തീരുമാനം അധികം വൈകാതെ അറിയിക്കും.’