തിരുവനന്തപുരം: മകന് ബിനോയ് കോടിയേരിയുടെ പണമിടപാട് സംബന്ധിച്ചുള്ള ആരോപണങ്ങള്‍ തെറ്റാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മകനെതിരെ നിലവില്‍ ദുബായില്‍ കേസൊന്നുമില്ലെന്നും, ദുബായില്‍ പോകാന്‍ തടസ്സങ്ങളൊന്നുമില്ലെന്നും, സാമ്പത്തിക ഇടപാടുകളെല്ലാം നേരത്തെ പരിഹരിച്ചതാണെന്നും കോടിയേരി വ്യക്തമാക്കി..
രേഖകള്‍ സഹിതമായിരുന്നു സിപിഎം സെക്രട്ടറിയേറ്റില്‍ കോടിയേരിയുടെ വിശദീകരണം.
അതേസമയം, സംഭവത്തില്‍ ഊഹാപോഹങ്ങളും പുകമറയും ഒഴിവാക്കണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. ഇന്ന് നടത്താനിരിക്കുന്ന മുഖ്യമന്ത്രി കൂടി പങ്കെടുക്കുന്ന യോഗത്തില്‍ മറുപടി തയ്യാറാക്കുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.