ന്യൂഡല്‍ഹി: ഷട്ടറുകള്‍ തുറന്നതിനാല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറഞ്ഞതായി കേന്ദ്രസര്‍ക്കാര്‍. വിഷയത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്രജലവിഭവമന്ത്രി ഉമാ ഭാരതി അറിയിച്ചു.
മന്ത്രിയെ കണ്ട കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ സംഘത്തെയാണ് ഇക്കാര്യം അറിയിച്ചത്.
കോടതി വിധി നിലനില്‍ക്കുന്നതിനാല്‍ വിഷയത്തില്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ട്. അടിയന്തസാഹചര്യമുണ്ടായാല്‍ ഇടപെടുന്ന കാര്യം പരിഗണിക്കുമെന്നും ഉമാഭാരതി പറഞ്ഞു.