തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ മാറ്റുന്ന കാര്യം ആലോചിച്ചിട്ടു പോലുമില്ലന്ന് മുഖ്യമന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍.
ജേക്കബ് തോമസിനെ സ്ഥലം മാറ്റുമെന്ന് പ്രമുഖ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സംബന്ധമായാണ് വിശദീകരണം.
ചില കേസുകളില്‍ വിജിലന്‍സ് സ്വീകരിച്ച നിലപാടിനെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലും അഴിമതിക്കാരെ പിടിക്കണമെന്ന നിലപാട് തന്നെയാണ് സ്വീകരിച്ചിരുന്നതെന്നും അവര്‍ പറഞ്ഞു.
ഹൈക്കോടതിയുടെ പരാമര്‍ശം നീക്കി കിട്ടുന്നതിനായി മുഖ്യമന്ത്രി ചീഫ് ജസ്റ്റിസിനെ കാണാന്‍ തീരുമാനിച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണ് വിജിലന്‍സിന്റെ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിരുന്നത്.
പരാതി കിട്ടിയാല്‍ ഉടന്‍ തന്നെ വേണ്ടത്ര പരിശോധന നടത്താതെ കേസെടുക്കുന്നത് ഒഴിവാക്കണമെന്ന നിര്‍ദ്ദേശം മാത്രമാണ് യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നത്. വിജിലന്‍സിന്റെ പ്രവര്‍ത്തനം ശക്തമായി ഇപ്പാഴത്തെ പോലെ തന്നെ മുന്നോട്ടു പോകുക തന്നെ ചെയ്യും
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ജേക്കബ് തോമസിനെ മാറ്റുന്ന കാര്യം ആലോചിച്ചിട്ടുപോലുമില്ല, മുഖ്യമന്ത്രിയുടെ അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കി.