തിരുവനന്തപുരം: സ്വര്‍ണവിലയില്‍ മാറ്റമില്ല. അഞ്ച് ദിവസങ്ങള്‍ തുടര്‍ച്ചയായി വില വര്ധിച്ചതിന് ശേഷം ഇന്നും ഇന്നലെയുമായി സ്വാരാനാവില്ല ഉയര്‍ന്നിട്ടില്ല. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവ്യാപരം നടക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 48,600 രൂപയാണ്.അഞ്ച് ദിവസങ്ങള്‍ തുടര്‍ച്ചയായി വില വര്ധിച്ചതിന് ശേഷം സ്വര്‍ണവില ഇന്നലെയും ഇന്നും മാറ്റമില്ലാതെ തുടര്‍ന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവ്യാപരം നടക്കുന്നത്. ഇന്നലെ മാത്രം 400 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 48,600 രൂപയാണ്.
മാര്‍ച്ച് ഒന്ന് മുതല്‍ സ്വര്‍ണവില കുത്തനെ ഉയരുന്നുണ്ട്. 2,520 രൂപയാണ് ഇതുവരെ വര്‍ധിച്ചു. ശനിയാഴ്ച മാത്രം 400 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. യു എസ് വിപണി നേരിടുന്ന എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ തുടര്‍ന്നാണ് സ്വര്‍ണവില ഉയരുന്നത്. വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടിയാണ് വില വര്‍ദ്ധനവ്. അതേസമയം സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയം ആണിത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6075 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5040 രൂപയാണ്. വെള്ളിയുടെ വില 79 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില103 രൂപയാണ്.