സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല; വെള്ളിയുടെ വിലയും കുത്തനെ ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലെ സ്വര്‍ണവില കുത്തനെ കൂടിയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 220 രൂപയാണ് ഇന്നലെ കൂടിയത്. സ്വര്‍ണ വില വീണ്ടും 44,000 തൊട്ടു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44,000 രൂപയാണ്. അന്താരാഷ്ട്ര വിപണിയിലെ വില വിത്യാനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നലെ 35 രൂപ ഉയര്‍ന്നു. വിപണി വില 5500 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നലെ 25 രൂപ ഉയര്‍ന്നു. വിപണി വില 4548 രൂപയാണ്. അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വില കുത്തനെ ഉയര്‍ന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്ന് കുത്തനെ കൂടിയിട്ടുണ്ട്. ഇന്നത്തെ വിപണി നിരക്ക് 82 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വിലയില്‍ മാറ്റമില്ല. വിപണി നിരക്ക് 103 രൂപയാണ്.

Top