നിർണ്ണായകവും സുസ്ഥിരവുമായ പെരുമാറ്റം പാക്കിസ്ഥാൻ നൽകുന്നില്ലെന്ന് അമേരിക്ക

AMERICA

വാഷിംഗ്‌ടൺ :തീവ്രവാദത്തിനെതിരെ ശക്തമായി നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് നൽകിയിരുന്ന സാമ്പത്തിക സഹായം നിർത്തലാക്കിയിട്ടും പാക്കിസ്ഥാന്റെ പെരുമാറ്റത്തിൽ ‘നിർണ്ണായകവും സുസ്ഥിരവുമായ’ മാറ്റമൊന്നുമില്ലെന്ന് അമേരിക്ക.

തീവ്രവാദത്തിനെ പാക്കിസ്ഥാൻ പിന്തുണയ്ക്കുന്നു എന്ന പേരിൽ രണ്ട് മാസത്തിന് മുൻപ് ട്രംപ് ഭരണകുടം പക്കിസ്ഥാന് നൽകിയിരുന്ന 2 ബില്ല്യൺ ഡോളർ സാമ്പത്തിക സഹായം മരവിപ്പിച്ചിരുന്നു. എന്നാൽ ഇതിന് ശേഷവും ഇസ്ലാമാബാദിന് മാറ്റമില്ലെന്നാണ് മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥ വ്യക്തമാക്കിയത്.

പാക്കിസ്ഥാന്റെ പെരുമാറ്റത്തിൽ നിർണായകവും സുസ്ഥിരവുമായ മാറ്റങ്ങൾ ഇതുവരെ കണ്ടിട്ടില്ലെന്നും എന്നാൽ പാക്കിസ്ഥാന് ഈ വിഷയത്തിൽ കൂടുതൽ പ്രവർത്തിക്കാൻ കഴിയുമെന്ന് അവരെ ബോധ്യപ്പെടുത്താൻ ഞങ്ങൾ ശ്രമിക്കുന്നുണ്ടെന്നും ആലിസ് സൗത്ത്, മദ്ധ്യ ഏഷ്യ എന്നിവിടങ്ങളിടെ അമേരിക്കൻ പ്രിൻസിപ്പൽ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെൽസ് പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ കാബൂൾ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു ആലിസ് വെൽസ്. അഫ്ഗാനിസ്ഥാനിലെ സമാധാന പ്രക്രിയയിൽ പാക്കിസ്ഥാൻ ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

പാക്കിസ്ഥനുമായി സംയുക്തമായ പ്രവർത്തനങ്ങളാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ആ പ്രവർത്തനങ്ങളിലൂടെ പാക്കിസ്ഥാന്റെ ആശങ്കകളും , അഫ്ഗാനിസ്ഥാന്റെ സുരക്ഷയും ഉറപ്പാക്കാൻ സാധിയ്ക്കുമെന്ന് വെൽസ് സൂചിപ്പിച്ചു.

തീവ്രവാദം , അതിർത്തി സംഘർഷം , അഭയാർത്ഥികൾ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ പാക്കിസ്ഥാനിൽ ഉണ്ട്. അനുരഞ്ജന പ്രക്രിയയുടെ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നാണ് ഞങ്ങൾ പറയുന്നതെന്നും അഫ്ഗാനിസ്ഥാൻ-പാക്കിസ്ഥാൻ ബന്ധം വളരെ പ്രധാനപ്പെട്ടതാണെന്നും അതിനാൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ അമേരിക്ക സഹായിക്കുമെന്നും ആലിസ് വെൽസ് ചൂണ്ടിക്കാട്ടി.

പാക്കിസ്ഥാൻ തീവ്രവാദത്തിനെതിരെത്തിനെതിരെ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നടപടികളെക്കാൾ ശക്തമായവ നടപ്പാക്കണമെന്നും അതിലൂടെ തീവ്രവാദ രഹിത രാജ്യമായി പാക്കിസ്ഥാൻ മാറണമെന്നുമാണ് അമേരിക്കയുടെ ആവശ്യം.

Top