പെട്രോൾ ഡീസൽ വിലകളിൽ മാറ്റമില്ല

fuel

കൊച്ചി: തുടർച്ചയായ 12 ദിവസത്തെ വിലക്കയറ്റത്തിനു ശേഷം ഇന്നു പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമില്ല.പെട്രോളിന് 90.85 രൂപയും ഡീസലിന് 85.49 രൂപയുമാണ് കൊച്ചിയിലെ വില. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില നേരിയ തോതിൽ ഇടിഞ്ഞു.

കഴിഞ്ഞ 12 ദിവസം കൊണ്ട് പെട്രോളിന് 3.28 രൂപയും ഡീസലിന് 3.67 രൂപയുമാണ് ഉയർന്നത്.

Top