സ്വകാര്യതാനയത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും, വരുത്താൻ ശ്രമിച്ചിട്ടില്ലെന്നും വാട്സപ്പ്. പാർലമെന്ററി സമതിയ്ക്ക് മുന്നിൽ ഹാജരായാണ് വാട്സപ്പ് നിലപാട് വ്യക്തമാക്കിയത്. ഇപ്പോൾ തങ്ങൾ ശ്രമിച്ചത് സ്വകാര്യത വ്യവസ്ഥകൾ കൂടുതൽ സുതാര്യമാക്കാനാണെന്നും അതിൽ തെറ്റിദ്ധാരണാജനകമായ പ്രചരണമാണ് ഉണ്ടായതെന്നും വാട്സപ്പ് അറിയിച്ചു. വാട്സപ്പ് പ്രതിനിധിയുടെ നിലപാടിൽ പാർലമെന്ററി സമിതി ചർച്ചയ്ക്ക് ശേഷം തുടർനടപടികൾ തിരുമാനിയ്ക്കും.
സ്വകാര്യത നയത്തിൽ മാറ്റം വരുത്താനുള്ള നീക്കം നടത്തിയ വാട്സപ്പ് പാർലമെന്ററി സമിതിയ്ക്ക് മുന്നിൽ കടക വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. 2016 ലെ സ്വകാര്യതാ നയത്തിൽ മാറ്റം വരുത്താൻ ആലോചനയില്ലെന്ന് വിശദികരിച്ച അവർ കൂടുതൽ സുതാര്യത ഇക്കാര്യത്തിൽ കൊണ്ട് വരാനുള്ള തങ്ങളുടെ നിക്കം തെറ്റായി വ്യാഖ്യാനിയ്ക്കപ്പെട്ടതാണെന്ന് അവകാശപ്പെട്ടു. വിവരസാങ്കേതിക പാർലമെന്ററി സമിതിയ്ക്ക് മുന്നിൽ ഹാജരായാണ് വാട്സപ്പ് പ്രതിനിധി നിലപാടുകൾ വിശദികരിച്ചത്