പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പി.എസ്.സി

തിരുവനന്തപുരം: മുന്‍പ് നിശ്ചയിച്ച പ്രകാരം പരീക്ഷകള്‍ നടക്കുമെന്ന് പിഎസ്‌സി. ഉദ്യോഗാര്‍ത്ഥികള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കി പരീക്ഷകള്‍ക്ക് പങ്കെടുക്കണമെന്ന് പിഎസ്‌സി അറിയിച്ചു.

സംസ്ഥാനത്ത് നാളെ മുതലുള്ള ആള്‍ക്കൂട്ട നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിലാണ് പിഎസ്‌സിയുടെ അറിയിപ്പ്. ഉദ്യോഗാര്‍ത്ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും പിഎസ്‌സി നിര്‍ദ്ദേശിച്ചു.

Top