പാലക്കാട് : വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ യത്തീംഖാനകളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് സിബിഐ. ഇക്കാര്യം വ്യക്തമാക്കി സിബിഐ എറണാകുളം സിജെഎം കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
2014 മെയ് മാസം ബിഹാർ, ബംഗാൾ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് മുക്കം, വെട്ടത്തൂർ യത്തീംഖാനകളിലേക്ക് എത്തിയ അഞ്ഞൂറിലധികം വിദ്യാർത്ഥികളെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽവച്ച് പൊലീസ് തടഞ്ഞിരുന്നു. കുട്ടികളെ നിയമ വിരുദ്ധമായാണ് കൊണ്ടുവരുന്നതെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ഏതാനും ഉദ്യോഗസ്ഥരും ആരോപണം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു തടഞ്ഞുവച്ചത്.
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഈ കേസ് അവസാനിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ റിപ്പോർട്ട് നൽകിയിരിക്കുന്നത്.