മോദി സര്‍ക്കാരിന് റാഫേല്‍ ഇടപാടില്‍ സുപ്രിംകോടതി ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് സീതാറാം യെച്ചൂരി

ബിഹാര്‍ : മോദി സര്‍ക്കാരിന് റാഫേല്‍ ഇടപാടില്‍ സുപ്രിംകോടതി ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ഈ രീതിയിലുള്ള ഒരു അഴിമതി തങ്ങളുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും അതുകൊണ്ട് ഹര്‍ജി പരിഗണിക്കാനാവില്ലെന്നുമാണ് സുപ്രിംകോടതി പറഞ്ഞത്. മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റിദ്ധരിപ്പിക്കാനുള്ള ബിജെപിയുടെ അജണ്ടയുടെ ഭാഗമാണെന്നും യെച്ചൂരി പറഞ്ഞു.

സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്ന് തങ്ങളും മറ്റ് പ്രതിപക്ഷ പാര്‍ടികളും ആവശ്യപ്പെടുന്നതിന്റെ കാരണവുമിതാണ്. മോദി സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെങ്കില്‍ ഈ ആവശ്യം അംഗീകരിക്കുന്നതിന് ഭയപ്പെടേണ്ട കാര്യമില്ലന്നും അദ്ദേഹം പറഞ്ഞു.

കാറ്റ് മാറിവീശുന്നത് എന്‍ഡിഎ ഘടകകക്ഷികള്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. ഒന്നിനുപിറകെ ഒന്നായി പാര്‍ടികള്‍ ബിജെപി സഖ്യം ഉപേക്ഷിച്ചു വരികയാണ്. ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ ശക്തമായ വികാരമാണുള്ളതെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.

Top