തിരുവനന്തപുരം: സഹകരണ ബാങ്ക് പ്രതിസന്ധിയില്‍ നിലപാട് തിരുത്താതെ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. എല്‍ഡിഎഫുമായി സഹകരിച്ചു സമരത്തിനില്ലെന്നു സുധീരന് വ്യക്തമാക്കി.
കോണ്‍ഗ്രസിന് സമരം ചെയ്യാന്‍ ആരുടേയും ഔദാര്യം വേണ്ടെന്നും, സിപിഎമ്മിനും ബിജെപിക്കും എതിരായാണു സമരമെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ പ്രതിസന്ധിയില്‍ സംയുക്ത സമരം ഇല്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന് ഇന്നലെയും വ്യക്തമാക്കിയിരുന്നു എല്‍.ഡി.എഫുമായി ചേര്‍ന്ന് സമരം നടത്താന്‍ തീരുമാനിച്ചിട്ടില്ല. സര്‍വകക്ഷിസംഘത്തെ അയക്കാന്‍ തീരുമാനിക്കുകയാണ് ചെയ്തത്. ആവശ്യങ്ങള്‍ കേന്ദ്രം തള്ളിയാല്‍ പിന്നീട് എന്ത് വേണമെന്ന് തീരുമാനിക്കുമെന്നായിരുന്നു സുധീരന് ഇന്നലെ പറഞ്ഞത്.