തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിത തങ്കപ്പനെതിരായ അവിശ്വാസ പ്രമേയം ഇന്ന്

കൊച്ചി: ഓണസമ്മാനത്തിനൊപ്പം പണം നല്‍കിയെന്ന വിവാദത്തിന് പിന്നാലെ തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിത തങ്കപ്പനെതിരായ അവിശ്വാസ പ്രമേയം എല്‍ഡിഎഫ് ഇന്ന് ചര്‍ച്ച ചെയ്യും. യുഡിഎഫിനുള്ളിലെ തര്‍ക്കങ്ങളെല്ലാം പരിഹരിച്ചതോടെ 21 കൗണ്‍സിലര്‍മാരും യോഗം ബഹിഷ്‌കരിക്കും. നിലവില്‍ യുഡിഎഫ് 21, എല്‍ഡിഎഫ് 17, സ്വതന്ത്രര്‍ 5 എന്നിങ്ങനെയാണ് തൃക്കാക്കരയിലെ കക്ഷിനില. ഇതില്‍ ഒരു സ്വതന്ത്രന്‍ എല്‍ഡിഎഫിനെയും നാലുപേര്‍ യുഡിഎഫിനെയുമാണ് പിന്തുണയ്ക്കുന്നത്. തൃക്കാക്കര നഗരസഭയില്‍ കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് യുഡിഎഫ് തര്‍ക്കം പരിഹരിച്ചത്.

Top