റഫാല്‍ ആരോപണം തള്ളി ഫ്രാന്‍സ്; പറഞ്ഞതില്‍ ഉറച്ച് രാഹുല്‍ഗാന്ധി

rahul-gandi

ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രിക്കെതിരെ റഫാല്‍ ഇടപാട് പരാമര്‍ശിച്ച രാഹുല്‍ ഗാന്ധിക്കു മറുപടിയുമായി ഫ്രാന്‍സ്.

റഫാല്‍ ഇടപാടില്‍ രഹസ്യങ്ങള്‍ പുറത്തുവിടാനാവില്ലെന്നും 2008ല്‍ ഒപ്പിട്ട ഉടമ്പടിയില്‍ത്തന്നെ ഇതു വ്യക്തമാണെന്നും ഫ്രാന്‍സ് പ്രസ്താവനയില്‍ അറിയിച്ചു.

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും രാജ്യത്തോടു നുണ പറഞ്ഞെന്നായിരുന്നു രാഹുലിന്റെ ആരോപണം. ഫ്രഞ്ച് പ്രസിഡന്റിനെ താന്‍ കണ്ടപ്പോള്‍ അത്തരമൊരു കരാര്‍ ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും രാഹുല്‍ സഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, ഫ്രാന്‍സിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരണവുമായി രാഹുല്‍ രംഗത്തെത്തി. നിഷേധിക്കണമെങ്കില്‍ അങ്ങനെയാകാം, എന്നിരുന്നാലും തന്റെ നിലപാടില്‍ താന്‍ ഉറച്ചു നില്‍ക്കുന്നു, റഫാല്‍ ഇടപാടിന്റെ വിശദാംശങ്ങള്‍ പുറത്തുവിടരുതെന്ന കരാര്‍ ഇല്ലെന്നാണു ഫ്രഞ്ച് പ്രസിഡന്റ് തന്നോടു പറഞ്ഞതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഡോ.മന്‍മോഹന്‍ സിങ്, ആനന്ദ് ശര്‍മ എന്നിവരും ഈ സമയം തനിക്കൊപ്പമുണ്ടായിരുന്നെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

Top