അവിശ്വാസ പ്രമേയം; മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനും സമയപരിധി നല്‍കാറില്ലെന്ന് സ്പീക്കര്‍

തിരുവനന്തപുരം: അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനും സമയപരിധി നല്‍കാറില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന് കൂടുതല്‍ സമയം അനുവദിച്ചു എന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ നേതാവ് അദ്ദേഹത്തിന് അനുവദിച്ചതിലും മൂന്നിരട്ടി സമയമെടുത്താണ് സംസാരിച്ചതെന്നും സ്പീക്കര്‍ വ്യക്തമാക്കി. തനിക്കെതിരെ നിയമസഭയില്‍ ഉണ്ടായ വിമര്‍ശനങ്ങള്‍ നിര്‍ഭാഗ്യകരമാണ്. സഭാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ച മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നന്ദി പറഞ്ഞത് മര്യാദയുടെ ഭാഗമായാണ്. കേരള കോണ്‍ഗ്രസിലെ വിപ്പ് ലംഘനവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു

മുഖ്യമന്ത്രിയെ സംബന്ധിച്ച് സര്‍ക്കാരിലുള്ള അവിശ്വാസം വന്നിരിക്കുകയാണ്. സര്‍ക്കാരിന് ആ കാര്യങ്ങള്‍ വിശദീകരിച്ച് വിശ്വാസം ആര്‍ജ്ജിക്കാന്‍ സമൂഹത്തോടും സഭയോടും പറയേണ്ടതായ കാര്യങ്ങള്‍ പറയേണ്ടി വരും. 2005ലെ രണ്ട് ദിവസമായി നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ മറുപടി അഞ്ചേകാല്‍ മണിക്കൂറായിരുന്നുവെന്നും സ്പീക്കര്‍ വ്യക്തമാക്കി.

Top