തിരുവനന്തപുരം: സര്‍വകലാശാല വിഷയത്തിലെ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ മുന്‍നിര്‍ത്തി സര്‍വകലാശാലകളില്‍ നിയമനം വേണ്ടെന്നും, മുഖ്യമന്ത്രിയെ ചാന്‍സലറാക്കുന്നതാണ് പരിഹാരമെന്നും ഗവര്‍ണര്‍ പറഞ്ഞു.
സര്‍ക്കാറുമായി ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ല. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റി ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ ഉടന്‍ ഒപ്പിടാന്‍ തയ്യാറാണ്. തന്നെ മുന്നില്‍നിര്‍ത്തി നിയമനം നടത്തേണ്ടതില്ല. മുഖ്യമന്ത്രി ചാന്‍സലറായിരുന്നാല്‍ പിന്നെ പ്രശ്നങ്ങളുദിക്കുന്നില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
സര്‍വകലാശാലകളിലെ നിയമനങ്ങളില്‍ രാഷ്ട്രീയ ഇടപെടലില്ലെന്ന് തെളിയിച്ചാല്‍ മാത്രം തീരുമാനം പുനപ്പരിശോധിക്കാന്‍ തയ്യാറാണ്. ചാന്‍സലര്‍ ഭരണഘടനാ പദവിയല്ല. ഗവര്‍ണര്‍ ചാന്‍സലര്‍ പദവിയിലിരിക്കുന്നത് സുതാര്യത ഉറപ്പാക്കാനാണെന്നും ഗവര്‍ണര്‍ പറഞ്ഞു.