No cost incurred on PM’s social media presence: PMO

modi

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യമുറപ്പാക്കുന്നതിനായി ഖജനാവില്‍നിന്ന് പണം ചിലവഴിക്കുന്നില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയിലാണ് പിഎംഒ ഇക്കാര്യമറിയിച്ചത്.

‘പിഎംഒ ഇന്ത്യ’ എന്ന ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷന്റെ നടത്തിപ്പിനായി പണം മുടക്കുന്നില്ല.’മൈഗവ്’ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മത്സരത്തിലൂടെയാണ് ആപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്തത്. ഇതിനായി നല്‍കിയ സമ്മാനത്തുകയൊഴിച്ചാല്‍ രൂപകല്‍പനയ്ക്ക് മറ്റു ചെലവുകളില്ലെന്ന് മറുപടിയില്‍ പറയുന്നു.

ഈ ആപ്ലിക്കേഷന്റെ നടത്തിപ്പ് ചുമതല പിഎംഒയ്ക്കാണ്. www.pmindia.gov.in എന്ന പ്രധാനമന്ത്രിയുടെ ഓഫിസിന്റെ വെബ്‌സൈറ്റിന്റെ രൂപകല്‍പനയും നടത്തിപ്പും പിഎംഒ തന്നെയാണ് ചെയ്യുന്നത്. ട്വിറ്റര്‍, ഫേസ്ബുക്ക്, യു ട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ ഒരു പ്രചാരണവും പിഎംഒ നടത്തുന്നില്ലെന്നും മറുപടിയില്‍ വ്യക്തമാക്കി.

നരേന്ദ്രമോദിയ പ്രധാനമന്ത്രിയായ ശേഷം സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തിനായി ഒരോ വര്‍ഷവും ചെലവഴിച്ച തുകയുടെ കണക്കായിരുന്നു സിസോദിയ ആവശ്യപ്പെട്ടിരുന്നത്.

Top