No country should use or support terrorism: Narendra Modi

ക്വാലലംപൂര്‍: ഭീകരവാദത്തെ ഒരു രാജ്യവും ഉപയോഗിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.

ഭീകരവാദമെന്നത് ഒരു പ്രദേശത്തെ മാത്രം പ്രശ്‌നമല്ലെന്നും എന്നാല്‍ ഇതിന്റെ നിഴല്‍ ലോകത്താകമാനം വ്യാപിച്ചുകിടക്കുകയാണെന്നും മോഡി പറഞ്ഞു. പാരിസ്, അങ്കാറ, ബെയ്‌റൂട്ട്, മാലി തുടങ്ങിയ ഇടങ്ങളിലും റഷ്യന്‍ വിമാനത്തിനുനേരെയും ഭീകരാക്രമണം ഉണ്ടായിരുന്നു.

ഭീകരാക്രമണത്തിന്റെ നിഴല്‍ വീണതിനുള്ള ഉദാഹരണം മാത്രമാണിത്. റിക്രൂട്ട്‌മെന്റും ലക്ഷ്യങ്ങളും ലോകം മുഴുവനുമാണെന്നും മോഡി വ്യക്തമാക്കി.

ഭീകരവാദത്തെ തടയുന്നതിനായി പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കുകയും ആഗോള തലത്തില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയുമാണ് വേണ്ടത്. പത്താമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാളെയാണ് മോഡിയുടെ മലേഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാകുന്നത്. തുടര്‍ന്ന് സിംഗപ്പൂരിലേക്ക് പോകുന്ന മോഡി അവിടെ
പ്രധാനമന്ത്രി, പ്രസിഡന്റ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

Top