ന്യൂഡല്‍ഹി: ഐ.സി.ഐ.സി.ഐ ബാങ്ക് മേധാവി ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറുമായി ബന്ധമില്ലെന്നും അവരുടെ കമ്പനിയില്‍ വിഡീയോകോണ്‍ നിക്ഷേപം നടത്തിയിട്ടില്ലെന്നും വിഡീയോകോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വേണുഗോപാല്‍ ദൂത്. ഒരു മറാത്തി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വേണുഗോപാലിന്റെ വെളിപ്പെടുത്തല്‍.
വിഡിയോകോണ്‍ 64 കോടി വായ്പ കൊച്ചാറിന്റെ നുപവര്‍ റിനൈവബിള്‍സ് എന്ന കമ്പനിക്ക് നല്‍കിയെന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണെന്നും ഇതിലുടെ കമ്പനിയുടെ പൂര്‍ണ ഉടമസ്ഥാവകാശം തനിക്ക് ലഭിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.