കൊളംബോ: ബുദ്ധപൂര്‍ണിമ ആഘോഷങ്ങളുടെ ഭാഗമായി ശ്രീലങ്കയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഒരു തരത്തിലുള്ള നയതന്ത്ര കരാറുകളും ഒപ്പുവെയ്ക്കില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന.
ഇതുമായി ബന്ധപ്പെട്ടു തെറ്റായ വാര്‍ത്തകള്‍ പരക്കുന്നുണ്ട്. അത് ശ്രദ്ധയില്‍പ്പെട്ടതിനേത്തുടര്‍ന്നാണ് താന്‍ നേരിട്ട് വിശദീകരണം നല്‍കുന്നതെന്ന് സിരിസേന പറഞ്ഞു.
ഇത്തരം വാര്‍ത്തകള്‍ ജനങ്ങളില്‍ തെറ്റിധാരണയുണ്ടാക്കുമെന്നും അതിനാലാണ് കരാറുകള്‍ ഒപ്പുവെക്കുന്നില്ല എന്ന കാര്യം വ്യക്തമാക്കുന്നതെന്നും സിരിസേന വ്യക്തമാക്കി.
ഇന്ത്യ-ശ്രീലങ്ക എണ്ണ പൈപ്പ് ലൈന്‍ നിലവില്‍ വരുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പരന്നതിനേത്തുടര്‍ന്ന് ശ്രീലങ്കയിലെ പെട്രോളിയം കമ്പനികള്‍ സമരം സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി പ്രസിഡന്റ് മൈത്രിപാല സിരിസേന രംഗത്തെത്തിയത്.