ഗ്ലാസ്ഗോ: സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ രണ്ടാഴ്ചയായി നടക്കുന്ന യു.എൻ കാലാവസ്ഥ സമ്മേളനം(സി.ഒ.പി26)സമാപനത്തിലേക്ക്. നിരവധി വിഷയങ്ങളിൽ ചർച്ച നടന്നെങ്കിലും തീരുമാനത്തിലെത്താതെയാണ് ലോകനേതാക്കൾ പിരിയുന്നത്.
ഈ സാഹചര്യത്തിൽ കാലാവസ്ഥ വ്യതിയാനമെന്ന ദുരന്തം തടയാൻ ലോകനേതാക്കൾ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അൻറണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.ആഗോളതാപനില 1.5 ഡിഗ്രി സെൽഷ്യസ് ആയി കുറക്കണമെന്നായിരുന്നു 2015ലെ പാരീസ് ഉച്ചകോടിയുടെ പ്രധാന അജണ്ട.
ഈ ലക്ഷ്യം കൈവരിക്കാൻ ലോകരാജ്യങ്ങൾ ശ്രദ്ധചെലുത്തണമെന്നാണ് യു.എൻ നിർദേശം. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ചർച്ചചെയ്യാൻ 200 നടുത്ത് രാജ്യങ്ങളുടെ പ്രതിനിധികളാണ് ഗ്ലാസ്ഗോയിൽ സമ്മേളിച്ചത്.