ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ തീരുമാനിച്ചിട്ടില്ലെന്ന് ബി.സി.സി.ഐ.
രവിശാസ്ത്രിയെ ഇന്ത്യന്‍ പരിശീലകനായി ബി.സി.സി.ഐ നിയമിച്ചതായി വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തിലാണ് നിലപാട് വ്യക്തമാക്കി സംഘടന രംഗത്തെത്തിയത്.
പുതിയ പരിശീലകനെ തീരുമാനമായിട്ടില്ല. ഇതുസംബന്ധിച്ച് നിലവില്‍ വരുന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്ന് ബി.സി.സി.ഐ ആക്ടിങ് സെക്രട്ടറി അമിതാഭ് കാന്ത് അറിയിച്ചു.
കോച്ചിനെ തെരഞ്ഞെടുക്കുന്നതിനായി രൂപീകരിച്ച സമിതി ഇതിനായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സച്ചിന് തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്ണ് എന്നിവരുള്‍പ്പെട്ട സമിതിയാണ് പുതിയ പരിശീലകനെ തിരഞ്ഞെടുക്കുന്നത്.
രവിശാസ്ത്രി, വിരേന്ദ്രര്‍ സെവാഗ് എന്നിവരാണ് ബി.സി.സി.ഐയുടെ പരിഗണനയിലുള്ള പ്രധാനതാരങ്ങള്‍.