തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വാരാന്ത്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പൊന്മുടിയില്‍ ശനി, ഞായര്‍ ദിവസങ്ങളിലെ പ്രവേശനം നിരോധിച്ചു. ഈ ദിവസങ്ങളില്‍ ചെക്ക് പോസ്റ്റുകളിലെ പരിശോധന കര്‍ശനമാക്കും.
മറ്റ് ദിവസങ്ങളില്‍ പരിമിതമായ സന്ദര്‍ശകരെ കോവിഡ് മാനദണ്ഡങ്ങളോടെ പ്രവേശിപ്പിക്കും. മങ്കയം ഇക്കോ ടൂറിസത്തില്‍ സഞ്ചാരികള്‍ക്ക് പൂര്‍ണമായും വിലക്ക് ഏര്‍പ്പെടുത്തി.