No evidence of sedition against Kanhaiya Kumar, charge may be dropped

ന്യൂഡല്‍ഹി: ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരേ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ഡല്‍ഹി പോലീസ് പിന്‍വലിച്ചേക്കും. ജെഎന്‍യു കാംപസില്‍ കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന ആരോപണത്തില്‍ തെളിവുകള്‍ നല്‍കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പോലീസിന്റെ പുതിയ തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വക്താവ് സൂചിപ്പിച്ചു.

അതേസമയം, കനയ്യ കുമാറിനെതിരേ എല്ലാ തെളിവുകളും തങ്ങളുടെ പക്കലുണ്‌ടെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്. ബാസി പറഞ്ഞു. ജെഎന്‍യു കാംപസില്‍ ഫെബ്രുവരി ഒമ്പതിനു നടന്ന പരിപാടിയുടെ എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് പോലീസ് ദേശീയ ടിവി ചാനലുകള്‍ക്ക് കത്തെഴുതിയതായാണ് റിപ്പോര്‍ട്ട്.

പോലീസിന്റെ കൈവശം ദൃശ്യങ്ങളുണ്ടെങ്കിലും അതിലെ ശബ്ദം വ്യക്തമല്ല. ഇതിനാല്‍ കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചോ എന്ന് ഉറപ്പിക്കാനാവില്ല. ഇതാണ് കനയ്യ കുമാറിനെതിരായ രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കാന്‍ പോലീസിനെ പ്രേരിപ്പിക്കുന്നത്.

Top