ഹൈദരാബാദ്:ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചതിലൂടെ രാജ്യത്ത് കള്ളനോട്ടുകളുടെ പ്രചാരം ഇല്ലാതായെന്ന് നോട്ട് അസാധുവാക്കാന്‍ സര്‍ക്കാരിന് പ്രേരണ നല്‍കിയ അനില്‍ ബോകില്‍.
ഇപ്പോള്‍ എല്ലാ കാര്യവും സുതാര്യമാണെന്നും ഇപ്പോള്‍ ബാങ്കുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെല്ലാം വെള്ളപ്പണമാണെന്നും അനില്‍ പറഞ്ഞു.
ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണലിന്റെ സംവാദ പരിപാടിയിലായില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
നോട്ടുകള്‍ അസാധുവാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രേരണായായത് അനില്‍ ബോകിലാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പൂണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അര്‍ത്ഥ ക്രാന്തി സന്‍സ്ഥാന്‍ എന്ന സാമ്പത്തിക ഉപദേശങ്ങള്‍ നല്‍കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ ഗ്രൂപ്പിലെ പ്രധാനിയാണ് അനില്‍ ബോകില്‍.
അതേ സമയം നോട്ട് നിരോധനത്തിന്റെ ഉദ്ദേശ്യം പ്രായോഗികമാകന്‍ കുറച്ചു സമയമെടുക്കും അതിനു ശേഷമെ നമുക്ക് ഇതിനെ വിലയിരുത്താനാകുവെന്നും അദ്ദേഹം പറഞ്ഞു. ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണലിന്റെ സംവാദ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
50 രൂപക്ക് മുകളിലുള്ള എല്ലാ നോട്ടുകളും പിന്‍വലിക്കണമെന്നാണ് തന്റെ നിലാപാടെന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യത്തെ ഭൂരിപക്ഷമായ സാധാരണ ജനങ്ങള്‍ക്ക് ദിവസചെലവുകള്‍ നിര്‍വഹിക്കാന്‍ വലിയ കറന്‍സി നോട്ടുകള്‍ ആവശ്യമില്ല്‌ലെന്നും അനില്‍ ബോകില്‍ പറഞ്ഞു.