തിരുവനന്തപുരം: തീരദേശ പാതയ്ക്കായി സംസ്ഥാനത്ത് ഒരു കുടുംബത്തെയും കുടിയൊഴിപ്പിക്കില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. മത്സ്യത്തൊഴിലാളികളുടെ പൂര്‍ണ സമ്മതത്തോടു കൂടി മാത്രമേ പദ്ധതി നടപ്പിലാക്കുവെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ പത്ത് റസിഡ്യന്‍ഷ്യല്‍ ഫിഷറീസ് സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രവേശം നല്‍കും. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ കൂടി ഉറപ്പാക്കുന്ന പദ്ധതിയാണ് തീരദേശ പാതയെന്ന് മന്ത്രി പറഞ്ഞു.
പാതയ്ക്കായി നിരവധി കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുമെന്ന ആശങ്ക അസ്ഥാനത്താണ്. ഫിഷറീസ് റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറവായതിനാല്‍ ദിവസവും വീട്ടില്‍ പോയി വന്ന് പഠനം നടത്താനാഗ്രഹിക്കുന്നവര്‍ക്കും പ്രവേശനം നല്‍കും.
കോഴിക്കോട് ജില്ലയിലെ മത്സ്യബന്ധന തുറുഖങ്ങളുടെ നവീകരണം ഈ സര്‍ക്കാറിന്റെ കാലത്തു തന്നെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി വെള്ളയില്‍ തുറമുഖത്തെ പുലിമുട്ട് ശാസ്ത്രീയമായി പുനര്‍നിര്‍മിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.