സെർവർ തകരാർ; ഭൂമി കൈമാറ്റ രജിസ്ട്രേഷൻ പൂർണമായും സ്തംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമി കൈമാറ്റ രജിസ്ട്രേഷൻ നാലുദിവസമായി പൂർണമായും നിലച്ചിരിക്കുകയാണ് .സെർവർ തകരാറാണ് രജിസ്ട്രേഷൻ സ്തംഭിക്കുന്നതിന് കാരണം . തിങ്കളാഴ്ച പരിഹാരമുണ്ടാകുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇതുവരെയും പരിഹാരം കണ്ടെത്താനായില്ല . ഭൂമി കൈമാറ്റ രജിസ്ട്രേഷൻ, ഗഹാൻ രജിസ്ട്രേഷൻ എന്നിവ സ്തംഭിച്ചു. ബാധ്യത സർട്ടിഫിക്കറ്റിനും ആധാരങ്ങളുടെ സർട്ടിഫൈഡ് കോപ്പിക്കും അപേക്ഷ നൽകാൻപോലും കഴിയുന്നില്ല.

ഒരു മാസത്തിലേറെയായി തുടരുന്ന പ്രശ്നം നാലുദിവസം മുമ്പാണ് സങ്കീർണമായത്. സെർവർ തകരാർ നിമിത്തം സർട്ടിഫിക്കറ്റുകളുടെ പരിശോധനയും ആധാരങ്ങളുടെ രജിസ്ട്രേഷനും തടസ്സപ്പെട്ടു. ഭൂമി ഈട് വെച്ച് ബാങ്ക് വായ്പ എടുക്കേണ്ടവരും വായ്പ അടച്ചവർ ബാധ്യത തീർക്കാനാകാതെയും പണം കൈമാറിയവർ ഭൂമി കൈമാറ്റം രജിസ്റ്റർ ചെയ്യാനാകാതെയും വലയുകയാണ്. സെർവർ തകരാർ രൂക്ഷമായതോടെ ജില്ലകൾ തിരിച്ച് സമയം ക്രമീകരിച്ച് സംവിധാനം ഏർപ്പെടുത്തിയാണ് കഴിഞ്ഞ ആഴ്ചകളിൽ താൽക്കാലിക പ്രശ്നപരിഹാരം ഉണ്ടാക്കിയത്. എങ്കിലും പലേടത്തും രജിസ്ട്രേഷന് എത്തിയവർക്ക് നിരാശരായി പോകേണ്ടിവന്നു.

 

Top