ഫ്‌ളക്‌സിന് പകരം തുണിയില്‍ തീര്‍ത്ത ഹോര്‍ഡിങ്ങുമായി ‘പ്രണയമീനുകളുടെ കടല്‍’

ഫ്‌ളക്സ് പൂര്‍ണമായും ഒഴിവാക്കി തുണിയില്‍ തീര്‍ത്ത ഹോര്‍ഡിങ് ഉപയോഗിക്കാനൊരുങ്ങി ‘പ്രണയമീനുകളുടെ കടല്‍’ എന്ന സിനിമയിലെ അണിയറപ്രവര്‍ത്തകര്‍. സാധാരണ ഫ്‌ളക്സുകളെ അപേക്ഷിച്ച് ഏറെ ചെലവ് കൂടുതലാണ് തുണികൊണ്ടുള്ള ഫോര്‍ഡിങ്ങുകള്‍ക്ക്. എന്നാലും പരിസ്ഥിതിക്ക് ദോഷം വരാതിരിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് ഇത്തരം ഒരു പരീക്ഷണം.

ഫ്‌ളക്‌സുകള്‍ പോലെ കാഴ്ച്ചയില്‍ ഭംഗി തോന്നിക്കുന്നവയല്ല ഹോര്‍ഡിങ്ങുകള്‍. പക്ഷേ സാമൂഹിക പ്രതിബദ്ധത മാനിച്ചാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തുണി ഹോര്‍ഡിങ്ങുകള്‍ ഉപയോഗിക്കുന്നത്.

ജോണ്‍ പോളിന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനായകന്‍, സൈജു കുറുപ്പ്, ദിലീഷ് പോത്തന്‍ എന്നിവര്‍ക്കൊപ്പം ഒരുകൂട്ടം പുതുമുഖങ്ങളും വേഷമിടുന്നു. ചിത്രത്തിലെ ഗാനങ്ങളും ട്രെയ്‌ലറുമെല്ലാം ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.

Top