ഗുവഹാട്ടി: സര്‍ക്കാര്‍ ജോലി കിട്ടാന്‍ പുതിയ കടമ്പയുമായി അസം സര്‍ക്കാര്‍. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ഇനി സര്‍ക്കാര്‍ ജോലിക്ക് അര്‍ഹതയുണ്ടാവില്ലെന്ന് അസം മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. നിലവില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ളവരും രണ്ട് കുട്ടികള്‍ എന്ന നിബന്ധന പാലിച്ച് മാതൃകയാകണമെന്നും ഉത്തരവില്‍ പറയുന്നു.
2021 ജനുവരി ഒന്നുമുതലാകും ഈ നിബന്ധന നിലവില്‍വരുക. രണ്ട് വര്‍ഷം മുമ്പാണ് ജനസംഖ്യാനയം നിയമസഭ പാസാക്കിയത്.പുതിയ ഭൂനയവും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഭൂരഹിതരായവര്‍ക്ക് 43,200 ചതുരശ്ര അടി ഭൂമി വീതം കൃഷിക്കായും പകുതി സ്ഥലം ഭവന നിര്‍മ്മാണത്തിനായും അനുവദിക്കും. 15 വര്‍ഷത്തേക്ക് സ്ഥലം വില്‍ക്കരുത് എന്ന ഉപാധിയോടെയാണ് ഭൂമി അനുവദിക്കുക.