ന്യൂഡല്‍ഹി: ഡിജിപി ടി.പി.സെന്‍കുമാറിനെ പൊലീസ് മേധാവിസ്ഥാനത്തുനിന്ന് നീക്കിയത് രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ലെന്ന് സര്‍ക്കാര്‍.
സുപ്രീം കോടതിയില്‍ ചീഫ്‌സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ബോധിപ്പിച്ചത്.
പൊലീസിന്റെ വിശ്വാസ്യത നിലനിര്‍ത്താനാണ് സ്ഥലം മാറ്റിയത്. നിയമനങ്ങള്‍ സര്‍ക്കാരിന്റെ വിവേചനാധികാരമാണെന്നും സുപ്രീം കോടതിയെ അറിയിച്ചു.
പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയതിനെതിരെ സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സത്യവാങ്മൂലം.