”No Helmet ,No Petrol” onwards on August 1st

തിരുവനന്തപുരം : ഇരുചക്ര വാഹന യാത്രക്കാരെ ഹെല്‍മെറ്റ് ധരിപ്പിക്കാന്‍ പുതിയ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഓഗസ്റ്റ് ഒന്നു മുതല്‍ ഹെല്‍മെറ്റില്ലാത്ത ഇരുചക്രവാഹന യാത്രക്കാര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന് ഗതാഗത കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി നിര്‍ദേശം നല്‍കി.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.
ഇതുസംബന്ധിച്ച നിര്‍ദേശം ഇന്ധന കമ്പനികള്‍ക്കും പെട്രോള്‍ പമ്പുകള്‍ക്കും നല്‍കും. പദ്ധതി വിജയിച്ചാല്‍ കേരളമൊട്ടുക്ക് ഇതു നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

Top