NO HELMET,NO PETROL ..NEW PROJECT IN KOCHI

PETROL PUMB

കൊച്ചി: ഹെല്‍മറ്റ് ധരിച്ചെത്തുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് മാത്രം പെട്രോള്‍ നല്‍ക്കുന്ന പദ്ധതിക്ക് തുടക്കമായി.

പെട്രോളിന് ഹെല്‍മറ്റ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയില്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ആദ്യം 15 ദിവസത്തെ ബോധവത്കരണ പരിപാടികള്‍ നടത്തിയശേഷം നിയമഭേദഗതിക്ക് ശേഷം നടപ്പാക്കിയശേഷം കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.

ഹെല്‍മറ്റില്ലെങ്കില്‍ പെട്രോല്‍ നല്‍കില്ലെന്നായിരുന്നു ഗതാഗത വകുപ്പിന്റെ ആദ്യ തീരുമാനമെങ്കിലും ഇതിന് നിയമപരിരക്ഷ ഇല്ലാത്തതിനാല്‍ ബോധവത്കരണ പരിപാടി നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് പെട്രോള്‍ പമ്പുകളില്‍ ബോധവത്കരണ പരിപാടി നടത്തുന്നത്.

എന്നാല്‍ നിയമം ലംഘിക്കുന്ന ഇരുചക്ര വാഹനക്കാരെ ശിക്ഷയില്‍ നിന്നൊഴിവാക്കില്ലെന്ന് ഗതാഗതമന്ത്രി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ഹെല്‍മറ്റ് ധരിക്കാനുള്ള ബോധവത്കരണ പരിപാടി വലിയ മാറ്റം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Top