ബിനീഷ് കോടിയേരിക്കെതിരെ ഉടൻ നടപടിയില്ല; കേരളാ ക്രിക്കറ്റ് അസോസിയേഷൻ

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരെ ഉടൻ നടപടിയില്ലെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷൻ. ബിനീഷിനെ ജനറൽ ബോഡി അംഗത്വത്തിൽ നിന്ന് ഉടൻ മാറ്റില്ലയെന്ന് അസോസിയേഷൻ വ്യക്തമാക്കി. കേരള ക്രിക്കറ്റ് അസോസിയേഷന്റെ കണ്ണൂരിൽ നിന്നുള്ള പ്രതിനിധിയാണ് ബിനീഷ് കോടിയേരി.

കേസ് എടുത്താൽ മാത്രം നടപടി എടുക്കാനാകില്ലെന്നാണ് ചട്ടമെന്നും സുപ്രീം കോടതി തീരുമാനിച്ച ബൈലോ ആണ് കെസിഎ യ്ക്കുള്ളതെന്നും കെസിഎ സെക്രട്ടറി പ്രതികരിച്ചു.

അതേസമയം ബിനീഷിനെതിരെയുള്ള എൻഫോഴ്‌സ്‌മെന്റ് കുരുക്ക് മുറുകുകയാണ്. ബിനീഷ് തന്റെ ബോസാണെന്ന് ബെംഗളൂരു മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി അനൂപ് പറഞ്ഞതായി ഇഡി കോടതിയെ അറിയിച്ചിരുന്നു.എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലുള്ള ബിനീഷിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

Top