തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ അന്വേഷണമില്ല. മുവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി തള്ളിയത്.
ജേക്കബ് തോമസിനെതിരെ മതിയായ തെളിവുകള്‍ ഇല്ലെന്നു കാണിച്ചാണ് ഹര്‍ജികള്‍ കോടതി തള്ളിയത്.
ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരുന്ന കാലത്ത് ഹോളണ്ട് ആസ്ഥാനമായ ഒരു സ്വകാര്യ കമ്പനിയുമായി നടത്തിയ ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിന് 2.67 കോടിയുടെ നഷ്ടമുണ്ടായെന്നായിരുന്നു പരാതി.
ക്രൈം മാഗസീന്‍ ചീഫ് എഡിറ്റര്‍ മൈക്കിള്‍ വര്‍ഗീസ് നല്‍കിയ പരാതി പരിഗണിച്ച കോടതി തെളിവുകള്‍ ഹാജരാക്കാന്‍ ആദ്യ സിറ്റിംഗില്‍ ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ ദിവസം അഡീഷണല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം ജേക്കബ് തോമസിനെതിരെ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടും, നടപടിക്ക് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്ത ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദയുടെ റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.