ഇത്തവണ ആലുവ മണപ്പുറത്ത് ബലിതര്‍പ്പണ ചടങ്ങുകളില്ല

ആലുവ: സംസ്ഥാനത്ത് കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ആലുവ ശിവരാത്രി മണപ്പുറത്ത് ഇക്കുറി ബലിതര്‍പ്പണമില്ല. നാളെയാണ് കര്‍ക്കിടക വാവ്.

മദ്ധ്യകേരളത്തില്‍ ബലിതര്‍പ്പണം നടക്കുന്ന പ്രധാന ഇടങ്ങളായ ആലുവ ശിവക്ഷേത്രത്തിലും പെരുമ്പാവൂര്‍ ചേലാമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും ആലുവ അദ്വൈതാശ്രമത്തിലും ഭക്തര്‍ക്ക് പ്രവേശനം പോലും കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്.

എന്നാല്‍ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ഷേത്രത്തില്‍ ഇത്തവണ 15 പേര്‍ക്ക് മാത്രമേ പ്രവേശനമുള്ളു. കൂടാതെ വഴിപാടുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.

 

 

Top