തിരുവനന്തപുരം: കൊല്ലം കളക്ടറേറ്റ് സ്‌ഫോടനത്തില്‍ മാവോയിസ്റ്റ് ഇടപെടലില്ലെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം. ആരേയും പരുക്കേല്‍പ്പിക്കാന്‍ ലക്ഷ്യം വയ്ക്കാത്ത സ്‌ഫോടനത്തിന് പിന്നില്‍ ഒന്നോ രണ്ടോ വ്യക്തികളാകാമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.
പൊലീസുകാരന്‍ മണിയന്‍ പിള്ളയെ ആട് ആന്റണി കുത്തിക്കൊലപ്പെടുത്തിയതിന്റെ വിചാരണ ആരംഭിച്ച് രണ്ടാം ദിവസം നടന്ന സ്‌ഫോടനത്തിന്റെ എല്ലാവശങ്ങളും പരിശോധിക്കുകയാണ് അന്വേഷണ സംഘം. സ്‌ഫോടനം നടത്തിയ ആള്‍ സംഭവ സമയത്ത് കലക്ടറേറ്റ് പരിസരത്ത് തന്നെ ഉണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
ആട് ആന്റണിയുടെ വിചാരണയുമായി സ്‌ഫോടനത്തിന് ബന്ധമില്ലെന്നാണ് നിഗമനമെങ്കിലും ആന്റണിക്കൊപ്പം ജയിലില്‍ കിടന്ന ആരെങ്കിലും പുറത്തിറങ്ങിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.