ശിവപുരി: മദ്യം വാങ്ങാന്‍ പണം നല്കാത്തതിന്റെ പേരില്‍ 75 വയസുള്ള അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തി.
മധ്യപ്രദേശിലെ സിര്‍സോദ് ഗ്രാമത്തിലാണ് ഗിരിജ ഭായ് സെന്‍ വെട്ടേറ്റു മരിച്ചത്. സംഭവത്തില്‍ മകന്‍ സന്തോഷ് സെന്‍(35)പിടിയിലായി. ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ ആറോടെയാണ് സംഭവം. മദ്യം വാങ്ങാന്‍ 100 രൂപ ഗിരിജബായിയോട് സന്തോഷ് ചോദിച്ചു. എന്നാല്‍ പണം കൊടുക്കാന്‍ കൂട്ടാക്കാതിരുന്ന ഗിരിജബായിയെ സന്തോഷ് കൊടാലിക്കു വെട്ടിക്കൊലപ്പെടുത്ത ശേഷം മൃതദേഹം മുറിയിലിട്ടു പൂട്ടി. പിന്നീട് നാട്ടുകാരുടെ അടുത്തെത്തിയ ഇയാള്‍ വീടിനു ചുറ്റും കാക്കകള്‍ വട്ടമിട്ട് പറക്കുന്നുണ്ടെന്നും അരുതാത്തതെന്തോ നടന്നതായും പറഞ്ഞു. നാട്ടുകാര്‍ വാതില്‍ പൂട്ട് പൊളിച്ച് അകത്തു കയറിയപ്പോള്‍ ഗിരിജബായിയെ രക്തത്തില്‍ കുളിച്ചുകിടക്കുന്നതാണു കണ്ടത്.
സന്തോഷിനെ നാട്ടുകാര്‍ പിടികൂടി അമോല പോലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.