നിക്ഷേപ പലിശയിലെയും മറ്റും ടിഡിഎസിലെ ഇളവ് ഇനിയില്ല

മ്പളം ഒഴികെയുള്ള വരുമാനത്തിന് ഈടാക്കിയിരുന്ന ടിഡിഎസ്, ടിസിഎസ് എന്നിവയിലെ ഇളവിന്റെ കാലാവധി തീര്‍ന്നു. ഏപ്രില്‍ ഒന്നു മുതല്‍ കൂടുതല്‍ നിരക്കില്‍ ടിഡിഎസ്, ടിസിഎസ് എന്നിവ കിഴിവ് ചെയ്യും.

കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ഡൗണില്‍ പണലഭ്യത വര്‍ധിപ്പിക്കുന്നതിനാണ് പലിശ വരുമാനം, ഡിവിഡന്റ്, വാടക തുടങ്ങിയവയില്‍ നിന്ന് ഈടാക്കിയിരുന്ന ടിഡിഎസില്‍ 25 ശതമാനം ഇളവ് പ്രഖ്യാപിച്ചത്.

ഇതുപ്രകാരം 10 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായാണ് ഇളവ് ലഭിച്ചത്. പുതിയ സാമ്പത്തിക വര്‍ഷമായ ഏപ്രില്‍ ഒന്നു മുതല്‍ നേരത്തെയുണ്ടായിരുന്ന നിരക്കില്‍ തന്നെ ഇനി ടിഡിഎസ്, ടിസിഎസ് എന്നിവ ഈടാക്കും.

അതായത് 2021 ഏപ്രില്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ബാങ്കില്‍ നിന്നുള്ള പലിശ 40,000 രൂപയില്‍ കൂടുതലാണെങ്കില്‍ 7.5ശതമാനത്തിനു പകരം 10ശതമാനം ടിഡിഎസ് കിഴിവു ചെയ്തുള്ള തുകയായിരിക്കും നിക്ഷപകന് ലഭിക്കുക.

 

Top