മലപ്പുറം: മലപ്പുറം ജില്ലയിലെ എല്ലാ മത ആരാധനാലയങ്ങളിലും അഞ്ചു പേരില്‍ കൂടുതല്‍ ആളുകള്‍ ചടങ്ങുകളില്‍ പങ്കെടുക്കുന്നത് നിരോധിച്ചു. ജില്ലാ കലക്ടര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മലപ്പുറം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലയിലെ മത നേതാക്കന്‍മാരുടെ യോഗത്തിലാണ് തീരുമാനം. 16 പഞ്ചായത്തുകളില്‍ കൂടി ജില്ല കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നിയന്ത്രണം.
നന്നംമുക്ക്, മുതുവല്ലൂര്‍, ചേലേമ്പേ, വാഴയൂര്‍, തിരുനാവായ, പോത്തുകല്ല്, ഒതുക്കുങ്ങല്‍, താനാളൂര്‍, നന്നമ്പ, ഊരകം, വണ്ടൂര്‍, പുല്‍പ്പറ്റ, വെളിയംങ്കോട്, ആലങ്കോട്, വെട്ടം, പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.