ലോകകപ്പ് മൈതാനത്തേക്ക് ഇനിയില്ല എന്ന് തുര്‍ക്കിക്കാരന്‍ സെലിബ്രിറ്റി ഷെഫ് സാള്‍ട്ട് ബേ. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ വിജയാഘോഷത്തില്‍ സാള്‍ട്ട്ബേ പങ്കെടുത്തത് വിവാദമായിരുന്നു. ഖത്തര്‍ ലോകകപ്പിന്റെ ഫൈനലില്‍ അര്‍ജന്റീന കിരീടം ചൂടിയതിന്റെ ആഘോഷത്തിനിടയിലാണ് സാള്‍ട്ട് ബേയെ ചുറ്റിപ്പറ്റി വിവാദം തുടങ്ങിയത്. സമ്മാനദാന ചടങ്ങിന് ശേഷം മൈതാനത്തേക്കിറങ്ങിയ സാള്‍ട്ട് ബേ അര്‍ജന്റീന കളിക്കാര്‍ക്കും ലോകകപ്പ് ട്രോഫിക്കുമൊപ്പം ഫോട്ടോ എടുക്കുകയും ട്രോഫി കൈയിലെടുക്കുകയും ചെയ്തു. ഫിഫ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തി പിന്നാലെ വിവാദമായി. ഫിഫ അന്വേഷണം പ്രഖ്യാപിക്കുകയും വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.
സംഭവത്തിനു പിന്നാലെ മൗനിയായ സാള്‍ട്ട് ബേ ഒടുവില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഇനി ഒരിക്കലും ലോകകപ്പ് മൈതാനത്ത് കാലുകുത്തില്ല. അര്‍ജന്റീനയോടുള്ള എന്റെ സ്‌നേഹവും അപ്പോഴുണ്ടായ ആവേശവും കാരണമാണ് അങ്ങനെ സംഭവിച്ചത്. പ്രശസ്തിക്ക് വേണ്ടിയല്ല മൈതാനത്തിറങ്ങിയതെന്നും, അപ്പോഴത്തെ ഒരു തോന്നലില്‍ സംഭിച്ചതാണ് അതെന്നും അദ്ദഹം പറഞ്ഞു.