കാത്തിരിപ്പിന് വിരാമം; ഓല എസ്1 എയര്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പര്‍ച്ചേസ് വിന്‍ഡോകള്‍ ഓല സൈറ്റുകളില്‍ തുറന്നു

രു വര്‍ഷത്തോളമായി വാഹന പ്രേമികളുടെ പ്രിയ ബ്രാന്‍ഡായ ഓല എസ്1 എയര്‍ എന്ന അടിസ്ഥാന വേരിയന്റിനെ കുറിച്ചുള്ള ഉഹാപോഹങ്ങള്‍ ഇനി വേണ്ട. ഇതാ കാത്തിരിപ്പിനു വിരാമമിട്ട് എസ്1 എയര്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പര്‍ച്ചേസ് വിന്‍ഡോകള്‍ ഓല സൈറ്റുകളില്‍ തുറന്നു കഴിഞ്ഞു. പര്‍ച്ചേസ് വിന്‍ഡോ ആരംഭിച്ച് 60 മിനിറ്റിനുള്ളില്‍ 1000 ബുക്കിങ് ലഭിച്ചുവെന്നതാണ് എസ്1 എയറിന്റെ ഹൈലൈറ്റ്. മൂന്നുമണിക്കൂറിനുള്ളില്‍ 3000നു മുകളിലായി എസ്1 എയര്‍ ബുക്കിങ്.

തുടക്കത്തില്‍ ഓല കമ്യൂണിറ്റി അംഗങ്ങള്‍ക്കാണ് ബുക്കിങ് നല്‍കിയത്. നിര്‍മാതാക്കള്‍ പ്രതീക്ഷിച്ചതിലുമേറെ ബുക്കിങ് ലഭിച്ചുവെന്നാണ് നിര്‍മാതാക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചത്. നിലവില്‍ ബുക്ക് ചെയ്തവര്‍ക്ക് 1.09 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയില്‍ വാഹനം ലഭിക്കും. രണ്ടാം ഘട്ടത്തില്‍ ബുക്ക് ചെയ്യുന്നവര്‍ 10000 രൂപ അധികമായി നല്‍കണം.

90 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത. ഒറ്റത്തവണ ഫുള്‍ ചാര്‍ജിങ്ങില്‍ 125 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. മൂന്ന് റൈഡ് മോഡുകള്‍, ഫുള്‍ എല്‍ഇഡി ലൈറ്റിങ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, അഞ്ച് മണിക്കൂര്‍ ചാര്‍ജിങ് സമയം എന്നിവയാണ് ഓല എസ്1 എയറിനെ വ്യത്യസ്തമാക്കുന്നത്. അടിസ്ഥാന മോഡലായതിനാല്‍ വിലയ കുറയ്ക്കുന്നതിന് മറ്റു മോഡലുകളെക്കാള്‍ ഒട്ടേറെ ഫീച്ചറുകള്‍ ഒഴിവാക്കിയിട്ടുണ്ട്. 3 കെഡബ്ല്യുഎച്ച് ബാറ്ററിയാണ് ഓല എസ്1 എയറിലുള്ളത്. പ്രിവ്യു മോഡല്‍ കഴിഞ്ഞ ഒക്ടോബറില്‍ പുറത്തിറക്കിയപ്പോള്‍ 2.5 കെഡബ്ല്യുഎച്ച് ബാറ്ററിയായിരുന്നു.

Top